അർധരാത്രി 12ന് ‌‌ബൈപ്പാസിൽ അപകടം നടന്ന സ്ഥലത്ത് ​ഗുണ്ടാ നേതാവ് ഓംപ്രകാശ്; ഉടൻ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Sep 08, 2024, 11:42 AM IST
അർധരാത്രി 12ന് ‌‌ബൈപ്പാസിൽ അപകടം നടന്ന സ്ഥലത്ത് ​ഗുണ്ടാ നേതാവ് ഓംപ്രകാശ്; ഉടൻ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

പുതിയ കേസുകളൊന്നും ഓംപ്രകാശിന്റെ പേരിലില്ല. നിലവിലുള്ള കേസിൽ ഓംപ്രകാശിന് ജാമ്യം ലഭിച്ചതാണെന്നും പൊലീസ് അറിയിച്ചു

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തുമ്പ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിൽ ബൈപ്പാസിൽ നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിന്നെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതൽ കസ്റ്റഡി മാത്രമെന്ന് പൊലീസ് പറഞ്ഞു. പുതിയ കേസുകളൊന്നും ഓംപ്രകാശിന്റെ പേരിലില്ല. നിലവിലുള്ള കേസിൽ ഓംപ്രകാശിന് ജാമ്യം ലഭിച്ചതാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിക്കാണ് ബൈപ്പാസിൽ വച്ച് ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചത്. ഈ സ്ഥലത്താണ് ഓംപ്രകാശിനെ കണ്ടത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കഴിഞ്ഞ ഡിസംബറിൽ ​ഗോവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലായിരുന്നു അറസ്റ്റ്. 

3 പേരിൽ ഒരാൾ മലയാളി; പുറമെ നോക്കിയാൽ വെറും ട്രാവലർ, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ