'കുട്ടി അച്ഛന്‍റെ ഫോൺ ആണ് ഉപയോഗിച്ചത്, 40 പേരുടെ വിവരങ്ങൾ ലഭിച്ചു'; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

Published : Jan 11, 2025, 09:11 AM ISTUpdated : Jan 11, 2025, 09:13 AM IST
'കുട്ടി അച്ഛന്‍റെ ഫോൺ ആണ് ഉപയോഗിച്ചത്, 40 പേരുടെ വിവരങ്ങൾ ലഭിച്ചു'; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

Synopsis

പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും 40 പേരുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും പത്തനംതിട്ട ഡിബ്ല്യുസി ചെയര്‍മാൻ എൻ രാജീവൻ.

പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും 62 പേര്‍ക്ക് എതിരായ മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും പത്തനംതിട്ട ഡിബ്ല്യുസി ചെയര്‍മാൻ എൻ രാജീവൻ പറഞ്ഞു. മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസിന് വേഗം തന്നെ കൈമാറിയിട്ടുണ്ട്. സ്കൂള്‍ കാലഘട്ടം മുതൽ ചൂഷണത്തിന് ഇരയായി എന്ന് മൊഴിയിലുണ്ട്. കേസിൽ ശക്തമായ നടപടി ഉണ്ടാകും. കുട്ടി അച്ഛന്‍റെ ഫോണ്‍ ആണ് ഉപയോഗിച്ചത്. അതിൽ നിന്ന് 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ചെയര്‍മാൻ പറഞ്ഞു.

അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങള്‍ അറിയില്ല. അച്ഛന്‍റെ ഫോണിൽ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാൻ എൻ രാജീവ് പറഞ്ഞു.

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിർണായക നീക്കം; 10 പേരെ കൂടി കസ്റ്റഡിയിലെടുത്തു

'13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായി'; പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതൽ അറസ്റ്റ്


 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം