ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേ‍ര്‍ കസ്റ്റഡിയിൽ

Published : May 30, 2022, 08:53 AM ISTUpdated : May 30, 2022, 01:29 PM IST
ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേ‍ര്‍ കസ്റ്റഡിയിൽ

Synopsis

സുഹൃത്തിനൊപ്പം എത്തിയ പെൺകുട്ടിയെ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. 

ഇടുക്കി: പൂപ്പറയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം.  പതിനഞ്ചുകാരിയായ പെൺകുട്ടിയാണ് അക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ  പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്.  സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു.  തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു.  സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാൾക്ക്  പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം.

48-കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളി, രണ്ട് പേര്‍ പടിയിൽ

Vijay Babu : ബലാത്സംഗ കേസിൽ വിജയ് ബാബുവിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല


 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി