ജനനേന്ദ്രിയം മുറിച്ച കേസ്:ഗംഗേശാനന്ദക്കെതിരെയും പെണ്‍കുട്ടിക്കെതിരെയും കുറ്റപത്രം നല്‍കും

Published : May 30, 2022, 12:11 PM ISTUpdated : May 30, 2022, 12:43 PM IST
ജനനേന്ദ്രിയം മുറിച്ച കേസ്:ഗംഗേശാനന്ദക്കെതിരെയും പെണ്‍കുട്ടിക്കെതിരെയും കുറ്റപത്രം നല്‍കും

Synopsis

പെൺകുട്ടിയെ ബലാൽസംഗം ചെയ്തേ കേസിൽ ഗംഗേശാനന്ദക്കെതിരെ കുറ്റപത്രം നൽകും. ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിക്കും സുഹ്യത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം നൽകും.രണ്ടു കേസുകളിലും കുറ്റപത്രം സമർപ്പിക്കാൻ എ ജി  നിയമോപദേശം നല്‍കി  

തിരുവനന്തപുരം; ഏറെ വിവാദം സൃഷ്ടിച്ച ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.രണ്ടു കേസുകളിലും കുറ്റപത്രം സമർപ്പിക്കാനാണ്  നിയമോപദേശം.പെൺകുട്ടിയെ ബലാൽസംഗം ചെയ്തേ കേസിൽ ഗംഗേശാനന്ദ കെതിരെ കുറ്റപത്രം നൽകും.ഗംഗേ ശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിക്കും സുഹ്യത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം നൽകും.അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തനാണ് നിയമോപദേശം കിട്ടിയത്.കുറ്റപത്രം വൈകാതെ ക്രൈം ബ്രാഞ്ച് മേധാവിക്ക്  കൈമാറും.പെൺകുട്ടിയുടെ ആദ്യമൊഴിയും രഹസ്യ മൊഴിയും അനുസരിച്ച്  പൊലീസിന് മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം.  ഗംഗേശാനന്ദ പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയ പെൺകുട്ടി പിന്നിട് മൊഴിമാറ്റിയിരുന്നു.

 

പെൺകുട്ടിയാണ് ലിംഗം മുറിച്ചതെന്ന് വിശ്വസിക്കുന്നില്ല, അതിനുള്ള മാനസികബലമുണ്ടെന്ന് കരുതുന്നില്ല; ​ഗം​ഗേശാനന്ദ

 തന്‍റെ  ജനനേന്ദ്രിയം മുറിച്ചത് അന്നത്തെ പരാതിക്കാരിയായ പെൺകുട്ടിയാണെന്ന് കരുതുന്നില്ലെന്ന് സ്വാമി ​ഗം​ഗേശാനന്ദ (Swami Gangesananda) . തന്നോട് ഇങ്ങനെയൊരു കാര്യം ചെയ്യാനുള്ള മാനസികബലം ആ പെൺകുട്ടിക്കുണ്ടെന്ന്  കരുതുന്നില്ല. പക്ഷേ അവൾ വന്നപ്പോൾ കുടിക്കാൻ സോഡാ തന്നിരുന്നു എന്നും സ്വാമി ഗംഗേശാനന്ദ പറയുന്നു.

സംഭവത്തിന് പിന്നിൽ വലിയ ​ഗൂഢാലോചനയുണ്ട്. കൃത്യം ചെയ്തത് പെൺകുട്ടിയും അയ്യപ്പദാസും മാത്രമല്ല. വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങൾക്ക് ഇതുമായി ബന്ധമുണ്ട്. ​ഗൂഢാലോചന നടത്തിയവരെ കണ്ടുപിടിക്കണം. ചില രേഖകൾ ​മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. ആ കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ട്. പെൺകുട്ടിയോട് സംസാരിക്കാറുണ്ട്, അവളാകെ തകർന്ന അവസ്ഥയിലാണ്. ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം നിലനിൽക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളത്. 

ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ്. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെൺകുട്ടി വാതിൽ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിം​ഗഛേദം തിരിച്ചറിഞ്ഞത്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയിൽ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോൾ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യമെന്നും ​ഗം​ഗേശാനന്ദ പറഞ്ഞു.  

വീട് വച്ചത് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്ത്; ഡിജിപി ബി.സന്ധ്യക്കെതിരെ സ്വാമി ഗംഗേശാനന്ദ

ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ (Swami Gangeshanda against B Sandhya). കണ്ണമ്മൂലയിൽ ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ല. സ്മാരക നിർമ്മാണത്തിനായി സമരം ആരംഭിക്കുമെന്നും ഗംഗേശാനന്ദ പറഞ്ഞു. തൻെറ ജനനേന്ദ്രിയം മുറിച്ച കേസിൻെറ ഗൂഡാലോചനയിൽ ബി.സന്ധ്യക്ക് പങ്കില്ലെന്നും ഗംഗേശാനന്ദ വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ