കുപ്രസിദ്ധ ​ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

Published : Aug 20, 2026, 07:37 PM IST
maradu aneesh

Synopsis

കേരളത്തിലും തമിഴ്നാട്ടിലുമായി 50-ഓളം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. കഴിഞ്ഞമാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയതിനും അനീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ടതോടെ മൈസൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ.

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരുവർഷത്തേക്കാണ് അനീഷിനെതിരേ കാപ്പ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

കേരളത്തിലും തമിഴ്നാട്ടിലുമായി 50-ഓളം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. കഴിഞ്ഞമാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയതിനും അനീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ടതോടെ മൈസൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അനീഷിനെ വിളിച്ചുവരുത്തിയത്. ഈ സമയത്താണ് മരട് പൊലീസ് നെടുമ്പാശ്ശേരി സ്റ്റേഷനിലെത്തി അനീഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് മരട് അനീഷിനെതിരേ കാപ്പ ചുമത്താനുള്ള അനുമതി പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെയായിരുന്നു പൊലീസ് നീക്കം.

2023-ലും മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2023-ൽ കൊച്ചിയിലെ ആശുപത്രി വളഞ്ഞ് പിടികൂടിയതിന് പിന്നാലെയാണ് അനീഷിനെതിരേ കാപ്പ ചുമത്തി ജയിലിലടച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ വഴങ്ങി മുഖ്യമന്ത്രി, മൂന്ന് മാസത്തിനുശേഷം മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയായി; ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ അനുമതി
നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്