കടയിൽ ചെന്ന് പട്ടിക്കുട്ടികളുടെ വിലചോദിച്ചു; ജീവനക്കാർ പോയപ്പോൾ മോഷണം, തലസ്ഥാനത്ത് ഗുണ്ടകള്‍ അറസ്റ്റിൽ

Published : Mar 01, 2025, 10:02 PM IST
കടയിൽ ചെന്ന് പട്ടിക്കുട്ടികളുടെ വിലചോദിച്ചു; ജീവനക്കാർ പോയപ്പോൾ മോഷണം, തലസ്ഥാനത്ത് ഗുണ്ടകള്‍ അറസ്റ്റിൽ

Synopsis

ബേക്കറി ജംഗഷ്നിൽ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പിൽനിന്നാണ് ഗുണ്ടകള്‍ മുന്തിയ ഇനം പട്ടിയെ മോഷ്ടിച്ചത്. മോഷണത്തിന് മുമ്പ് പ്രതികളായ അനീഷും ശരതുമെത്തി പട്ടിയുടെ വില ചോദിച്ചു.

തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ നിന്നും മുന്തിയ ഇനം പട്ടിക്കുട്ടികളെ മോഷ്ടിച്ച ഗുണ്ടകള്‍ അറസ്റ്റിൽ. രാജാജി നഗർ സ്വദേശികളായ അനീഷ്, ശരത് എന്നിവരാണ് മോഷ്ടിച്ച പട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

ബേക്കറി ജംഗഷ്നിൽ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പിൽനിന്നാണ് ഗുണ്ടകള്‍ മുന്തിയ ഇനം പട്ടിയെ മോഷ്ടിച്ചത്. മോഷണത്തിന് മുമ്പ് പ്രതികളായ അനീഷും ശരതുമെത്തി പട്ടിയുടെ വില ചോദിച്ചു. കടയിലെ ജീവനക്കാർ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിലെത്തിയ പ്രതികള്‍ രണ്ടു പട്ടികളെയുമെടുത്ത് കടന്നത്. അനീഷ് കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശരത്തും നിരവധി കേസിൽ പ്രതിയാണ്. കൻോൺമെൻ് എസ്ഐ ജിജുകുമാറിൻെറ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

പൊലീസിൻെറ നിർദ്ദേശപ്രകാരം പെറ്റ് ഷോപ്പ് ഉടമകളുടെ വാട്സാ ആപ്പ് ഗ്രൂപ്പിൽ വിവരം കൈമാറി. പട്ടികളുടെ ഫോട്ടോയുമിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബാലരാമപുരത്തെ ഒരു കടയിൽനിന്നും പൊലീസിന് സന്ദേശമെത്തി. പട്ടിയെ വിൽക്കാനാളെത്തുന്നുവെന്നായിരുന്നു വിവരം. 18,000 രൂപ പട്ടിയ്ക്ക് വിലയും പറഞ്ഞ് ഉറപ്പിച്ചിരുന്നു. ഒരു പട്ടിയുമായി പ്രതികളെത്തിയപ്പോള്‍ പൊലീസ് പിടികൂടി. രണ്ടാമത്തെ പട്ടിയ രാജാജി നഗറിലെ അനീഷിൻെറ വീട്ടിൽ നിന്നുമാണ് പൊലീസിന് കിട്ടിയത്.

കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ വെട്ടി, പരുക്ക് അതീവ ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം