മാലിന്യ മുക്ത കേരളം; വൻ ക്യാമ്പയിനുമായി സർക്കാർ, 2025ൽ സമ്പൂർണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കൽ ലക്ഷ്യം

Published : Jul 27, 2024, 07:17 PM IST
മാലിന്യ മുക്ത കേരളം; വൻ ക്യാമ്പയിനുമായി സർക്കാർ,  2025ൽ സമ്പൂർണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കൽ ലക്ഷ്യം

Synopsis

തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും, നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാൻ അതിർത്തികളിൽ ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കും, പഞ്ചായത്തുകളിൽ ശുചിത്വ പദയാത്രകൾ നടത്തും, 2025 മാർച്ച് 30 നു സമ്പൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപിക്കും തുടങ്ങിയവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. 

തിരുവനന്തപുരം: മാലിന്യ മുക്ത കേരളത്തിനായി വൻ ക്യാമ്പയിനുമായി സർക്കാർ. സർക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബർ 2 മുതൽ മാർച്ച്‌ 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. 

തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും, നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാൻ അതിർത്തികളിൽ ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കും, പഞ്ചായത്തുകളിൽ ശുചിത്വ പദയാത്രകൾ നടത്തും, 2025 മാർച്ച് 30 നു സമ്പൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപിക്കും തുടങ്ങിയവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. ഇത് മുന്നിൽ കണ്ടാണ് മാലിന്യ മുക്ത നവകേരളം ക്യാമ്പയി‍ൻ നടപ്പിലാക്കുന്നത്. ക്യാമ്പയിൻ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങൾ. 

കെഎഫ്‍സി ബുക്കിങ് കൗണ്ടറിലും കിച്ചണിലും മാലിന്യം ശേഖരിച്ച് വെച്ചിരിക്കുന്നതായി മേയർക്ക് പരാതി; പരിശോധന നടത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി