
പാലക്കാട്: പാലക്കാട് ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകൻ ഷിജുകുമാറും ബന്ധു വീട്ടിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ആലത്തൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു. ആലത്തൂർ പൊലീസ്, കെ എസ് ഇ ബി അധികൃതർ എന്നിവരും സംഭവസ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam