
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥർ അഡ്മിനോ മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശം. ജില്ലയിലെ എസിപിമാർ, അഡീഷണൽ എസ്പിമാർ, എസ്എച്ച്ഒമാർ എന്നിവർക്കാണ് കമ്മീഷണർ കിരൺ നാരായണൻ നിർദ്ദേശം നൽകിയത്. ഇമെയിൽ വഴി നിർദ്ദേശക മെമ്മോ അയച്ചായിരുന്നു അറിയിപ്പ്. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയവയുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിച്ച് ഡിക്ലറേഷൻ ഫോം ഉദ്യോഗസ്ഥരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങണമെന്നും മെമ്മോയിൽ പറയുന്നു.