കൊച്ചി നഗരത്തിൽ രാസവാതക ചോർച്ച! പരന്നത് പാചകവാതകത്തിന്റെ ഗന്ധം

By Web TeamFirst Published Apr 1, 2023, 9:05 AM IST
Highlights

കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോർച്ച കണ്ടെത്തിയതെന്നും പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസവാതക ചോർച്ചയെ തുടർന്ന് ഗന്ധം പരന്നു. പാചക വാതകത്തിന്റെ ഗന്ധമാണ് പരന്നത്. ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളിലാണ് ഗന്ധം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഗന്ധം പരന്നത്. അർധരാത്രിയോടെ പലയിടത്തും രൂക്ഷമായി ഗന്ധം അനുഭവപ്പെട്ടു. പരിശോധനയിൽ ഗ്യാസ് പൈപ്പുകളിൽ ചോർച്ച വന്നതായി കണ്ടെത്തി. അപകടകരമായ വാതകമല്ല ചോർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ പൈപ്പ്‌ലൈനിലാണ് ചോർച്ചയുണ്ടായതെന്നാണ് വിവരം. ശ്വാസം മുട്ടൽ അനുഭവപ്പെട്ടെന്നും ഇതിന് മുൻപ് ഇങ്ങനെ അനുഭവം ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കി. അപകടകരമായ സ്ഥിതിയല്ലെന്ന് കമ്പനി വ്യക്തമാക്കി. എൽപിജി ചോർച്ചയുണ്ടായാൽ മനസിലാക്കാനായി ഒരു ഗന്ധം ചേർക്കാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറാണിതെന്നാണ് വിശദീകരണം.

click me!