ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിലേക്ക് പോകൂ, കടുത്ത ദേഷ്യം ഒളിച്ചുവയ്ക്കാതെ ട്രംപ്; സഖ്യകക്ഷികൾക്കെതിരെ രൂക്ഷ വിമർശനം

Published : Mar 31, 2026, 05:27 PM IST
Donald Trump

Synopsis

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാത്ത ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സഖ്യകക്ഷികളെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങളെ പരിഹസിച്ച അദ്ദേഹം, അമേരിക്കയിൽ നിന്ന് ഇന്ധനം വാങ്ങാനോ അല്ലെങ്കിൽ നേരിട്ട് പോയി പിടിച്ചെടുക്കാനോ വെല്ലുവിളിച്ചു. 

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാൻ വിസമ്മതിക്കുന്ന സഖ്യകക്ഷികൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കാരണം ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങളെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്. ഇറാന്‍റെ സൈനിക ശേഷി തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് വിട്ടുനിന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അദ്ദേഹം രണ്ട് നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. അമേരിക്കയുടെ പക്കൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും അത് വാങ്ങാൻ തയ്യാറാകണമെന്നുമാണ് ഒന്നാമത്തെ നിർദ്ദേശം. വൈകിയാണെങ്കിലും അല്പം ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിലേക്ക് നേരിട്ട് ചെന്ന് ഇന്ധനം പിടിച്ചെടുക്കണമെന്ന പരിഹാസരൂപേണയുള്ള വെല്ലുവിളിയാണ് അദ്ദേഹം രണ്ടാമതായി നടത്തിയത്.

ബ്രിട്ടന് പുറമെ ഫ്രാൻസിനെതിരെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. ഇറാന് നേരെയുള്ള നീക്കങ്ങൾക്കായി യുദ്ധസാമഗ്രികൾ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾക്ക് തങ്ങളുടെ ആകാശം ഉപയോഗിക്കാൻ അനുമതി നൽകാത്ത ഫ്രാൻസിന്‍റെ നിലപാട് അങ്ങേയറ്റം നിസഹകരണപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയോടൊപ്പം നിൽക്കാത്ത യൂറോപ്യൻ രാജ്യങ്ങളുടെയും അവരുടെ നേതാക്കളുടെയും നിലപാടിനെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.

ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കുചേരാനുള്ള അമേരിക്കയുടെ ആഹ്വാനത്തോട് യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്ന വിമുഖത ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ സംഘർഷം പുകയുന്നതിനിടെ സഖ്യകക്ഷികൾക്കിടയിലുണ്ടാകുന്ന ഈ പരസ്യമായ ഭിന്നത അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു കഴിഞ്ഞു. ട്രംപിന്‍റെ പ്രസ്താവനയോട് ബ്രിട്ടനും ഫ്രാൻസും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നയതന്ത്ര തലത്തിൽ വലിയ വാക്പോരുകൾക്ക് ഇത് കാരണമായേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ ഹൈക്കോടതിയിൽ, ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ഹർജി
'അപകീർത്തികരമായ പ്രസ്താവന നടത്തി, അരകോടി രൂപ നഷ്ടപരിഹാരം നൽകണം'; ജി സുധാകരനെതിരെ ലീ​ഗൽ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി