
തിരുവനന്തപുരം: വികസന നയത്തില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ദളിതരും ആദിവാസികളും എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ഇവരുടെ ഭൂപ്രശ്‌നങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഇവിടെ ഭൂമി ഇല്ല പോലുമില്ലെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചോദിക്കാതെ വയ്യ
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേര്‍ച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും 'പൗര പ്രമുഖ'രുമായുള്ള കൂടികാഴ്ച്ചകളും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തില്‍ ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്‌നങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്.
ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ 'വികസന'ത്തില്‍ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? 'പൗരപ്രമുഖരില്‍ ' എന്ന് ഈ സമൂഹങ്ങള്‍ക്കു പ്രാധിനിത്യം ലഭിക്കും? 'കട 'പ്പുറത്തു നമ്മള്‍ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങള്‍ പോലും നമ്മുടെ പൊതു രാഷ്ട്രീയ 'റശരെീൗൃലെ ' ഇല്‍ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണര്‍ത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam