'ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തുന്നതും സിപിഎം പദ്ധതി'; പ്രതിരോധിക്കുമെന്ന് ലീഗ്

Published : Aug 02, 2022, 05:07 PM ISTUpdated : Aug 02, 2022, 05:14 PM IST
'ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തുന്നതും സിപിഎം പദ്ധതി'; പ്രതിരോധിക്കുമെന്ന് ലീഗ്

Synopsis

യൂണിഫോമിന്റെ പേരിൽ സർക്കാർ പറയുന്ന വസ്ത്രം അടിച്ചേൽപിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

മലപ്പുറം: ലിംഗ സമത്വം (gender equality)സംബന്ധിച്ച എം കെ മുനീര്‍ നടത്തിയ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ജെന്റർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മാർക്‌സിസ്റ്റ് ഗൂഢാലോചനക്കെതിരായാണ് എം കെ മുനീര്‍ പ്രതികരിച്ചതെന്ന് കെ പി എ മജീദ് പറഞ്ഞു. മുനീറിന്‍റെ പ്രസ്താവനയോട് കുരുടൻ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നത്.

ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാസിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. യൂണിഫോമിന്റെ പേരിൽ സർക്കാർ പറയുന്ന വസ്ത്രം അടിച്ചേൽപിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനമായി എന്നൊക്കെ കരുതാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

'ആ നിലപാട് പെണ്‍കുട്ടികളെ രണ്ടാംതരക്കാരായി കാണുന്നതുകൊണ്ട്'; എം.കെ മുനീറിനെതിരെ എസ്എഫ്ഐ

സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് കെ പി മജീദ് ആരോപിച്ചു. കേരളത്തിന് തനതായ സാംസ്‌കാരിക മൂല്യങ്ങളുണ്ട്. പാശ്ചാത്യ ലിബറൽ ചിന്തകളെ പുതിയ തലമുറയിൽ അടിച്ചേൽപിച്ച് ആ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നത് മതനിരാസത്തിലേക്കുള്ള ആദ്യപടിയാണ്.

കമ്യൂണിസത്തിന്റെ ഈ ഗൂഢപദ്ധതിയെ തുറന്ന് കാട്ടുകയാണ് മുനീർ ചെയ്തത്. ലോകം പരീക്ഷിച്ച് പരാജയപ്പെട്ട തിയറികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ പ്രബുദ്ധ മലയാളികൾ സമ്മതിക്കില്ല. മതമില്ലാത്ത ജീവൻ എന്ന പേരിൽ നേരത്തെ ഇടതുപക്ഷ സർക്കാർ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താൻ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം കൃത്യമായ പാർട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒളിച്ചുകടത്തലുകൾക്കെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രതിരോധം തീർക്കുമെന്നും കെ പി എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. 

മുനീറിന്‍റെ വാക്കുകള്‍

ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള  പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ബാലുശ്ശേരിയില്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെണ്‍കുട്ടികളോട് പാന്‍റും ഷര്‍ട്ടുമിടാന്‍ പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ? ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാറ് ചേരൂലേ. പിണറായി വിജയനും  ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്‍റിടീക്കൂന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താണ് കുഴപ്പം. ജെന്‍റര്‍ ന്യൂട്രാലിറ്റി എന്നുപറഞ്ഞ് പുതിയ ജെന്‍റര്‍ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. പുരുഷകോയ്മ തന്നെയാണ് തങ്ങളുടെ മുദ്രാവാക്യമെന്നുള്ള മാര്‍ക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. ലിംഗ സമത്വത്തെ

ജനപ്രതിനിധികൾ പരിഹസിക്കുന്നത് നിരാശാജനകം; സ്പീക്കര്‍ എംബി രാജേഷ്

തിരുവനന്തപുരം: ലിംഗ സമത്വമെന്ന ആശയത്തെ   പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട   ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത്  ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ലിംഗ വിവേചനം പാടില്ലെന്ന്  ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന്  വിശേഷിപ്പിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന എം എസ് എഫ് സംസ്ഥാനതല പരിപാടിയിൽവെച്ച് ലിംഗസമത്വ ആശയങ്ങൾക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ഡോ എം.കെ മുനീർ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥമെന്ന് സ്പീക്കര്‍ പറഞ്ഞു. 

ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല,അത് തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് ഉദ്ദേശിച്ചത്-എംകെ മുനീർ

PREV
Read more Articles on
click me!

Recommended Stories

'മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല': കോൺഗ്രസെടുത്തത് ഒരു പാർട്ടിയും എടുക്കാത്ത നടപടിയെന്ന് ഷാഫി പറമ്പിൽ
അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു