'മൂത്രമൊഴിക്കാൻ പോലും വയ്യ'; ലിംഗമാറ്റ ശസ്ത്രക്രിയ പാളി, ട്രാൻസ് യുവതിയുടെ ജീവിതം ദുരിതത്തിൽ

By Web TeamFirst Published Aug 20, 2021, 12:46 PM IST
Highlights

മൂത്രമൊഴിക്കാൻ പോലും ആവാത്ത സ്ഥിതിയാണ്. മൂത്രനാളി അടഞ്ഞുപോയതിനാൽ സേഫ്റ്റി പിൻ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോൾ പ്രാഥമിക കൃത്യം നിർവഹിക്കുന്നതെന്നാണ് നന്ദന പറയുന്നത്

ആലപ്പുഴ: ലിംഗമാറ്റ ശസ്ത്രക്രിയയുടെ വീഴ്ചയ്ക്ക് ഇരയായി മറ്റൊരു ട്രാൻസ്ജെൻ‍ഡർ. കൊല്ലം പുനലൂർ സ്വദേശി നന്ദന സുരേഷ് ആണ് ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായത്. രണ്ട് വർഷം മുമ്പ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇത് പൂർണ്ണ പരാജയത്തിലാണ് അവസാനിച്ചത്.

മൂത്രമൊഴിക്കാൻ പോലും ആവാത്ത സ്ഥിതിയാണ്. മൂത്രനാളി അടഞ്ഞുപോയതിനാൽ സേഫ്റ്റി പിൻ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോൾ പ്രാഥമിക കൃത്യം നിർവഹിക്കുന്നതെന്നാണ് നന്ദന പറയുന്നത്. ആരോഗ്യസ്ഥിതി വളരെ മോശമാണ് ഇപ്പോൾ. തുടർച്ചയായി രക്തസ്രാവവും ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ സർട്ടിഫിക്കറ്റോ മറ്റ് വിവരങ്ങൾ പോലും ആശുപത്രി നൽകുന്നില്ലെന്നും ഇവർ പറയുന്നു.

ഇപ്പോൾ മാരാരിക്കുളത്ത് ഉള്ള ട്രാൻസ് ആക്ടിവിസ്റ്റിന്റെ വീട്ടിലാണ് നന്ദന താമസിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!