'ജോർജ് സ്ത്രീയെ കൊന്നത് ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച്, റോഡിൽ ഉപേക്ഷിക്കാനായിരുന്നു പ്ലാൻ': കൊച്ചി എസിപി

Published : Nov 22, 2025, 11:55 AM IST
kochi murder

Synopsis

കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈം​ഗിക തൊഴിലാളിയെന്ന് കൊച്ചി എസിപി സിബി ടോം.

കൊച്ചി: കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈം​ഗിക തൊഴിലാളിയെന്ന് കൊച്ചി എസിപി സിബി ടോം. ജോർജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നി​ഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാൾ ഒരു സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ ലൈം​ഗികത്തൊഴിലാളിയാണ്. ഇവരെ കൊണ്ടുവന്നതിന് ശേഷം ഇവർക്കിടയിൽ സാമ്പത്തിക തർക്കമുണ്ടായി. പിന്നീട് ഇരുമ്പ് കമ്പി ഉപയോ​ഗിച്ച് തലക്ക് അടിച്ചെന്നാണ് ജോർജിന്റെ മൊഴി. മൃതദേഹം റോഡിൽ ഉപേക്ഷിക്കാനായിരുന്നു പ്ലാൻ. താൻ മദ്യലഹരിയിലായിരുന്നെന്നും ജോർജ് പറയുന്നു. അതിന് ശേഷം മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചു. അതിന് വേണ്ടിയാണ് ചാക്ക് അന്വേഷിച്ചുപോയത്. പാതി ന​ഗ്നമായ നിലയിലാണ് സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത്. മൃതദേഹത്തിന്റെ തലമൂടിയതിന് ശേഷം കയർ ഉപയോ​ഗിച്ച് പുറത്തേക്ക് വലിച്ചുകൊണ്ടുവന്നു എന്നാണ് ജോർജിന്റെ മൊഴിയിൽ പറയുന്നത്. റോഡിൽ ഉപേക്ഷിക്കാമെന്നായിരുന്നു ആലോചന. പാതിവഴിയിൽ എത്തിയപ്പോഴേയ്ക്കും അബോധാവസ്ഥയിലേക്ക് വീണുപോയെന്നും ജോർജ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി എസിപി വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

 

 

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്