അഞ്ചര പതിറ്റാണ്ടിന് ശേഷം അവർ വീണ്ടും അന്നത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളായി; അവിസ്മരണീയമായ ഒത്തുചേരല്‍

Published : Jan 15, 2023, 10:40 AM ISTUpdated : Jan 15, 2023, 10:50 AM IST
അഞ്ചര പതിറ്റാണ്ടിന് ശേഷം അവർ വീണ്ടും അന്നത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളായി;  അവിസ്മരണീയമായ ഒത്തുചേരല്‍

Synopsis

ഇവർ ഈ സ്കൂളിൽ നിന്ന് പടിയിറങ്ങുന്നത് 1968ലാണ്. അതായത് 55  വർഷങ്ങൾക്ക് മുമ്പ്. 

ആലപ്പുഴ: ആലപ്പുഴ ചെട്ടികുളങ്ങരയിൽ 55 വർഷം മുമ്പ് എസ് എസ് എൽ സി കഴിഞ്ഞിറങ്ങിയവരുടെ ഒത്തുചേരൽ അവിസ്മരണീയമായി. അന്ന് പഠിപ്പിച്ച അധ്യാപകരെ പീഠത്തിലിരുത്തി കാൽ കഴുകി ​ഗുരുവന്ദനം ചെയ്താണ് ഇവർ ആദരിച്ചത്.  ഇവർ ഈ സ്കൂളിൽ നിന്ന് പടിയിറങ്ങുന്നത് 1968ലാണ്. അതായത് 55  വർഷങ്ങൾക്ക് മുമ്പ്. അവർ വീണ്ടും ഒത്തു കൂടി ഓർമ്മകൾ പുതുക്കുകയാണ്. പലരുമെത്തിയത് മക്കളും പേരക്കുട്ടികളുമായി. ഹെഡ്മാസ്റ്റർ സി ചന്ദ്രശേഖരൻ പിള്ളയടക്കം അന്ന് പഠിപ്പിച്ച എട്ട് അധ്യാപകരും ചടങ്ങിനെത്തി. അധ്യാപകരെ പീഠത്തിലിരുത്തി കാൽ കഴുകിയാണ് ​ഗുരുവന്ദനം നടത്തിയത്. മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ രാജു നാരായണ സ്വാമി ആയിരുന്നു മുഖ്യ അതിഥി. ടിടിസി വിദ്യാർത്ഥികളും ഇപ്പോഴത്തെ അധ്യാപകരും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'
കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം