ഇന്ന് മഹാ ശിവരാത്രി; ആലുവ മണപ്പുറത്ത് ബലിതർപ്പണം തുടങ്ങി

Published : Mar 04, 2019, 05:04 PM ISTUpdated : Mar 04, 2019, 05:46 PM IST
ഇന്ന് മഹാ ശിവരാത്രി; ആലുവ മണപ്പുറത്ത് ബലിതർപ്പണം തുടങ്ങി

Synopsis

പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയാണ് ഇത്. തര്‍പ്പണത്തിനായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. 

കൊച്ചി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി. ഇന്ന് രാവിലെ മുതൽ പെരിയാന്‍റെ തീരത്ത് വലിയ ഭക്തജനതിരക്കാണ്. പ്രളയ ശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ  കനത്ത സുരക്ഷയും മണപ്പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. 

ബലിതർപ്പണചടങ്ങുകൾക്കായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.  പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ വിശ്വാസികൾക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, ശിവരാത്രി മണപ്പുറത്തേക്ക് പ്രത്യേക സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ 30 ശതമാനം നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ആലുവയിൽ ഉപരോധ സമരം നടത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി