
കൊച്ചി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആലുവയിൽ ഗിഫ്റ്റ് സിറ്റി പദ്ധതി വരുന്നു. പദ്ധതിക്കായി സംസ്ഥാന സർക്കാർ 540 കോടി രൂപ അനുവദിച്ചു. 1600 കോടിയുടെ വികസന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പത്തുവർഷം കൊണ്ട് 18,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്.
ഗ്ലോബൽ ഇൻഡസ്ട്രീരിയൽ ഫിനാൻസ് ആന്‍റ് ട്രേഡ് സിറ്റി എന്നാണ് പദ്ധതിയുടെ പേര്. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് പദ്ധതിക്കുളള അംഗീകാരം നൽകി. 2021 ഫെബ്രുവരിയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നാണ് വിവരം. 220 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുക. അടുത്ത മാർച്ചിൽ ടെൻഡർ നടപടികൾ ആരംഭിക്കും.
1600 കോടി രൂപ മുതൽമുടക്കിൽ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതലമുറ വ്യവസായ പദ്ധതികൾക്കായി സർവസജ്ജമായ ഇടം എന്ന രീതിയിലാണ് വിഭാവനം.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായിട്ടാണ് ഗ്ലോബൽ ഇൻഡസ്ട്രീരിയൽ ഫിനാൻസ് ആന്‍റ് ട്രേഡ് സിറ്റി അഥവ് ഗിഫ്ട് സ്ഥാപിക്കുന്നത്. ആലുവ – നെടുമ്പാശ്ശേറി റൂട്ടിൽ 220 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ആദ്യഘട്ടമായി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ 540 കോടി രൂപ വീതം മുതൽ മുടക്കും. സ്വകാര്യ പങ്കാളിത്തം കണ്ടെത്താൻ കേന്ദ്ര സർക്കാരും സഹായിക്കും. ബാക്കി തുക സോഫ്ട് ലോണായി കേന്ദ്ര സർക്കാർ നൽകും.
ആദ്യഘട്ടത്തിൽ 1600 കോടി രൂപ മുതൽ മുടക്ക് ലക്ഷ്യമിടുന്ന പദ്ധതിയിൽ പത്ത് വർഷം കൊണ്ട് പതിനെണ്ണായിരം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയെ ഗ്ലോബൽ സിറ്റിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായിട്ടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നാഷണൽ ഇൻഡസ്ട്രീരിയൽ കോറിഡോർ ഡവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അറിയിച്ചു.
അടുത്ത മാർച്ചോടെ ടെൻഡർ നടപടികൾ തുടങ്ങും. ഫെബ്രുവരിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. പദ്ധതിയുടെ സ്പെഷൽ ഓഫീസറായി അഡീഷണൽ ചീഫ് സെക്രട്ടറിയും കൊച്ചി മെട്രോ എം ഡിയുമായ അൽകേഷ് കുമാർ ശർമ്മയെ ചുമതലപ്പെടുത്തി. ഒരു ലക്ഷത്തി ഇരുപതിനായിരം പേർക്ക് നേരിട്ടും മൂന്നര ലക്ഷത്തോളം പേർക്ക് അല്ലാതെയും തൊഴിൽകിട്ടുമെന്നാണ് കണക്കാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam