കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് മരിച്ചത്
കൊല്ലം: കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് മരിച്ചത്. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍. കല്യാണിയും മറ്റൊരു വിദ്യാർത്ഥിയും തിരയിൽ അകപ്പെട്ടു. ഇരുവരെയും കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഒരാളെ രക്ഷപ്പെടുത്തി. കല്യാണിയെ കരക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.



