'ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണം'; പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ്

Published : May 01, 2023, 12:18 AM ISTUpdated : May 01, 2023, 12:19 AM IST
'ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണം'; പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ്

Synopsis

ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ക്വാർട്ടേഴ്സിൽ 14കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനുള്ള തീവ്രശ്രമത്തിൽ പൊലീസ്. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി. അതേസമയം, പെൺകുട്ടി പഠിച്ച സ്കൂളിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.

പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവ പരിശോധന ഫലം പെട്ടെന്ന് ആവശ്യപ്പെടുന്നത്.പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. 

പൊലീസ് ക്വാർട്ടേഴ്സിലുള്ളവർ , കുട്ടിയുടെ സുഹൃത്തുകൾ , അടുപ്പമുള്ളവർ എന്നിവരിൽ നിന്നെല്ലാം വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. തലച്ചോറിലെ രക്തസ്രാവം ലഹരി ഉപയോ​ഗത്തിന്റെ ഫലമാണോ എന്നത് അടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്ത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നും പൊലീസ് പറയുന്നു. 

Read Also: 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ