പ്ലസ്ടുവിന് തോറ്റ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Published : May 09, 2019, 07:11 PM IST
പ്ലസ്ടുവിന് തോറ്റ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Synopsis

ഇതോടെ പ്ലസ് ടു പരീക്ഷ ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം രണ്ടായി.

കോഴിക്കോട്: പ്ലസ് ടു പരീക്ഷയില്‍ തോറ്റ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീതുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.
 
ഇതോടെ പ്ലസ് ടു പരീക്ഷ ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം രണ്ടായി. നേരത്തെ എറണാകുളം പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. എസ്എസ്എല്‍സി പരീക്ഷ തോറ്റ മനോവിഷമത്തില്‍ ഇടുക്കി ഏലപ്പാറയിലും പാലക്കാട് കൂറ്റനാടും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി