തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢനീക്കം; വിശ്വാസികളെ സർക്കാർ വെല്ലുവിളിക്കുന്നെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published May 9, 2019, 5:32 PM IST
Highlights

സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ  എഴുന്നള്ളിക്കാൻ തയ്യാറാകണം. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ മന്ത്രി വി എസ് സുനിൽകുമാറിന് ബാധ്യതയുണ്ടെന്നും കെ സുരേന്ദരൻ പറഞ്ഞു.

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ പൂരത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകൾ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിശ്വാസികളെ വെല്ലുവിളിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം. ശബരിമല വിഷയത്തിന്‍റെ തുടർച്ചയാണ് തൃശൂർ പൂരത്തിലെ വിലക്കെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രൻ പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ തയ്യാറാകണം. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ മന്ത്രി വി എസ് സുനിൽകുമാറിന് ബാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോൾ പറയുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

click me!