പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടില്‍ പൂട്ടിയിട്ട സംഭവം; പ്രതി പിടിയിൽ

Published : Aug 26, 2023, 02:02 PM IST
 പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടില്‍ പൂട്ടിയിട്ട സംഭവം; പ്രതി പിടിയിൽ

Synopsis

നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ജുനൈദ് ഉള്ളത്.

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ജുനൈദ് ഉള്ളത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിൽ വെച്ച് വിവസ്ത്രയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

പത്തൊൻപതു വയസുകാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‍പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയിരുന്നു. 

ഹോസ്റ്റലിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ വിവസ്ത്രയായി; പ്രതിക്കായി അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും