ശ്രീനന്ദയെ കാണാതായിട്ട് ഇന്നേക്ക് 3 ദിവസം; ചെങ്കുത്തായ ഇറക്കത്തിലും പാറക്കെട്ടിലും പരിശോധന; തെരച്ചിലിനായി 100 അം​ഗ സംഘത്തെ വിന്യസിച്ചു

Published : Apr 09, 2026, 02:04 PM IST
missing girl

Synopsis

പാറക്കെട്ടുകൾക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലും പരിശോധന നടത്തുന്നു. പരിശോധനാ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പാലക്കാട്: കർണാടകത്തിലെ ചിക്കമഗളൂരുവിൽ പാലക്കാട് സ്വദേശിയായ 14 കാരി ശ്രീനന്ദയെ കാണാതായ സംഭവത്തിൽ തിരച്ചിൽ സംഘം വിപുലീകരിച്ചു. ബാബു ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. 100 പേർ അടങ്ങുന്ന സംഘമാണ് ശ്രീനന്ദക്കായി തിരച്ചിൽ നടത്തുന്നത്. പാറക്കെട്ടുകൾക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലും പരിശോധന നടത്തുകയാണ്. പരിശോധനാ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ പുരോഗമിക്കുന്നത്. പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു. 

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടത്തിന് കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. പ്രദേശത്ത് വന്നു പോയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് മികച്ച പോളിംഗ്, തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് ഗണേഷ് കുമാർ
കേരളത്തിൽ കൊടുംചൂട് മറികടന്ന് പോളിങ് ചൂട്; ഉച്ചവരെ 50 ശതമാനത്തിനോടടുത്ത് പോളിങ്, പതിവ് തെറ്റാതെ കള്ളവോട്ട് പരാതികളും പ്രതിഷേധങ്ങളും