തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Jul 08, 2021, 01:48 PM ISTUpdated : Jul 08, 2021, 01:57 PM IST
തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

Synopsis

അഭിലാഷ് ,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ രണ്ട് പേർ അറസ്റ്റിലായി. അഭിലാഷ് ,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. പിതാവിൻ്റെ സുഹൃത്ത്  മുഹമ്മദ് എന്ന ഉണ്ണി രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചു. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു നൗഫലിൻ്റെ ഉപദ്രവം. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. 

പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സംഘത്തിൻ്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

പ്രതികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളും  നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. 

Read Also: തൃത്താലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന് കുടുംബം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും