
എറണാകുളം: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പൊലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പൊലീസ് പറയുന്നു. പോക്സോ അതിജീവിതയായ പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല.
സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിക്ക് അതിക്രൂരമായ രീതിയിൽ മർദനമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചാണോ മർദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി മരുന്നികളോട് പ്രതികരിക്കുന്നില്ല, ഗുരുതരമായ അവസ്ഥയിലാണുള്ളത്. ഇന്ന് പ്രതിയെ കോടതിയില ഹാജരാക്കും. അതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതി അനൂപിന്റെ ക്രൂരതയുടെ വിശദാംശങ്ങൾ പൊലീസ് പറയുന്നതിങ്ങനെ. പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതിരുന്നതോടെയാണ് രാത്രി വീട്ടിലേക് എത്തിയത്. വീട്ടിൽ എത്തിയ ഉടൻ പെൺകുട്ടിയെ അനൂപ് മർദ്ദിച്ചു. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. പെൺകുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.
ഇതോടെ താൻ മരിക്കാൻ പോവുകയാണെന് പറഞ്ഞു പെൺകുട്ടി ഷാൾ എടുത്തു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിചതോടെ പെണ്‍കുട്ടി ഫാനിൽ തൂങ്ങി. പെൺകുട്ടിയുടെ മരണവെപ്രാളംകണ്ട് അനൂപ് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖംഅമർത്തി പിടിച്ചു. ഇതോടെയാണ് കുട്ടി അബോധാവസ്ഥയിലായത് 4 മണിക്കൂറോളം വീട്ടിൽ നിന്ന അനൂപ് കുട്ടി മരിച്ചെന്നു കരുതി വീടിന്റ പിന്നിലൂടെ
രക്ഷപെട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam