'മിക്സഡ് പൊളിയാണ് മാസാണ്, അടിച്ചുപൊളിക്കാം'; 'മിക്സഡ് സ്കൂൾ' നിർദേശത്തിൽ പെൺകുട്ടികൾക്ക് പറയാനുള്ളത്

Published : Jul 22, 2022, 05:33 PM IST
'മിക്സഡ്  പൊളിയാണ് മാസാണ്, അടിച്ചുപൊളിക്കാം'; 'മിക്സഡ് സ്കൂൾ' നിർദേശത്തിൽ പെൺകുട്ടികൾക്ക് പറയാനുള്ളത്

Synopsis

ആൺ പെൺ പള്ളിക്കൂടങ്ങൾ ഇല്ലാതാക്കി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മിക്സഡ് ആക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് വിദ്യാർത്ഥിനികൾക്ക് സമ്മിശ്ര പ്രതികരണം

ൺ പെൺ പള്ളിക്കൂടങ്ങൾ ഇല്ലാതാക്കി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മിക്സഡ് (Mixed school) ആക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് വിദ്യാർത്ഥിനികൾക്ക് സമ്മിശ്ര പ്രതികരണം. സഹ വിദ്യാഭ്യാസം നടപ്പിലാക്കുന്നത് ഉന്നത പഠനത്തിനടക്കം ഗുണം ചെയ്യുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നു... എന്നാൽ പെൺവിദ്യാലയങ്ങളിൽ ആൺകുട്ടികൾ എത്തുന്പോൾ ആധിപത്യവും സ്വാതന്ത്ര്യവും നഷ്ടമാകുമോയെന്ന ആശങ്കയും വിദ്യാർത്ഥിനികൾക്കുണ്ട്... തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ പ്രതികരണം ഏറെ രസകരമാണ്.

ആൺകുട്ടികൾ പഠിക്കാൻ വരുന്നതിൽ എതിർപ്പില്ലെന്നായിരുന്നു പലരുടെയും പ്രതികരണം. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ പെൺവിദ്യാലയമെന്ന് പേര് നഷ്ടപ്പെടുമെന്നായിരുന്നു ഒരാളുടെ ആശങ്ക. മിക്സഡ്  ആക്കിയാൽ പൊളിയാണ് മാസാണ്, അടിച്ചുപൊളിക്കാം എന്നായിരുന്നു മറ്റൊരു കുട്ടിയുടെ നിലപാട്. എന്നാൽ ആൺകുട്ടികൾ വന്നാൽ ടോയ്ലെറ്റ് സംവിധാനമടക്കം പുതുതായി ഒരുക്കേണ്ടി വരുമെന്നും ചിലർ ആകുലപ്പെടുന്നുണ്ട്. 

കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ശുപാർശ. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാർശ. ഇതിനായി  കർമ്മപദ്ധതി തയ്യാറാക്കാൻ  പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആർടിക്കും നിർദ്ദേശം നൽകി. തുല്യതയിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിപ്പിച്ചത്. 

ആണ്‍/പെണ്‍ സ്കൂളുകൾ വേണ്ട; എല്ലാ സ്കൂളുകളും മിക്സ്ഡാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ബാലാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്.

സഹവിദ്യാഭ്യാസം  നടപ്പാക്കുന്നതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കളെ ബോധവത്കരിക്കാനും ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണം. ശുപാർശയിൽ സ്വീകരിച്ച നടപടികൾ 90 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. 

രണ്ടു വര്‍ഷത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയസ് സ്കൂളുകളുമാണുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പതിനൊന്ന് സ്കൂളുകൾ മിക്സഡാക്കിയിരുന്നു. പിടിഎ ആവശ്യപ്പെട്ടാൽ സ്കൂളുകൾ മിക്സഡ് ആക്കി മാറ്റാം എന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷൻ്റെ നിര്‍ദ്ദേശം വരും ദിവസങ്ങളിലും വലിയ ചർച്ചകൾക്ക്  വഴിവയ്ക്കും. 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി