തൃശ്ശൂരിൽ നിന്നും ഒരേ ദിവസം കാണാതായ ആറ് പെൺകുട്ടികളേയും കണ്ടെത്തി

Published : Nov 06, 2019, 12:47 PM ISTUpdated : Nov 06, 2019, 12:59 PM IST
തൃശ്ശൂരിൽ നിന്നും ഒരേ ദിവസം കാണാതായ ആറ് പെൺകുട്ടികളേയും കണ്ടെത്തി

Synopsis

കാണാതായ ആറ് പെണ്‍കുട്ടികളില്‍ അഞ്ച് പേരും ആണ്‍ സുഹൃത്തുകള്‍ക്കൊപ്പമാണ് സ്ഥലം വിട്ടത്. ഒരാളെ കാസര്‍ഗോഡ് നിന്നും ഒരാളെ കൊല്ലത്ത് നിന്നും കണ്ടെത്തി. 

തൃശ്ശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും പോയതെന്ന് പൊലീസ് പറയുന്നു. 

പുതുക്കാട്,മാള, പാവറട്ടി,ചാലക്കുടി,വടക്കാഞ്ചേരി,വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് 6 പെണ്‍കുട്ടികളെ ഇന്നലെ കാണാതായത്. 24 മണിക്കൂറിനുള്ളിലാണ് 6 പരാതികള്‍ പൊലീസിന് ലഭിച്ചത്. 6 പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ്  പൊലീസ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ആറു പെൺകുട്ടികളും ജില്ലയിലെ വിവിധ സ്കൂൾ, കോളജ് സ്ഥാപനങ്ങളിലെ വിദ്യാർഥികളാണെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി.  

പരാതിയില്‍ കേസെടുത്ത പൊലീസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കൾക്കൊപ്പമാണ് 5 പെണ്‍കുട്ടികള്‍ പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ്  4 പെണ്‍കുട്ടികള്‍ പോയത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്ന് കിട്ടി. 

വെസ്റ്റ് സ്റ്റേഷൻ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ നിരന്തരം കാണാതാകുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും'; പ്രതികരിച്ച് യുവതി
ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി