'മുകേഷിനെതിരെ തെളിവുകൾ നൽകി, താൻ ബ്ലാക്ക്മെയിൽ ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ'; പരാതിക്കാരി

Published : Aug 29, 2024, 09:16 AM IST
'മുകേഷിനെതിരെ തെളിവുകൾ നൽകി, താൻ ബ്ലാക്ക്മെയിൽ ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ'; പരാതിക്കാരി

Synopsis

 ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാർക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്. അതിന്റെ ഭാ​ഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു.   

കൊച്ചി: വളരെ അഭിമാനവും സർക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നൽകിയ പരാതിക്കാരി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവർക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സർക്കാരിന് നൽകാൻ കഴിഞ്ഞതെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് അവബോധം സർക്കാരിനോ സാധാരണക്കാർക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികൾക്ക് അത്രമാത്രം പരി​ഗണനയാണ് അവർ നൽകിയിരുന്നത്. ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാർക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്. അതിന്റെ ഭാ​ഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു. 

നടപടി വേ​ഗത്തിലായതിൽ ആശ്വാസമുണ്ട്. ഇങ്ങനെ മുഖം മൂടിയണിഞ്ഞ ഒരാളെയല്ല സമൂഹത്തിന് വേണ്ടത്, സത്യസന്ധരായവരെയാണ് വേണ്ടത്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്നവരാണ് ജനപ്രതിനിധികളാവേണ്ടത്. ജനങ്ങളുമായി സഹകരിക്കുന്നവരാണ് വേണ്ടത്. മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് തന്നെ തളർത്തുകയാണ്. ജനങ്ങൾ ലോജിക്കായി ചിന്തിക്കും. 2012-13ലെ സിനിമയ്ക്ക് ശേഷം മുകേഷിനെ കണ്ടപ്പോൾ പോലും മിണ്ടിയില്ല. വളരെ മോശം ഡയലോ​ഗ് അറപ്പുളവാക്കി. ഈ നിമിഷം വരെയും ഫോണിലൂടെ സംസാരിച്ചിട്ടില്ല. മുകേഷിനെതിരെ തെളിവുകൾ നൽകി. താൻ ബ്ലാക്ക്മെയിൽ ചെയ്തെങ്കിൽ മുകേഷിന് നട്ടെല്ലുണ്ടെങ്കിൽ തെളിവ് പുറത്തുവിടട്ടെ. എതിർകക്ഷിയെ തളർത്താനുള്ള കാര്യങ്ങളാണെന്നും പരാതിക്കാരി പ്രതികരിച്ചു.

അതേസമയം, നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്. 

കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. മുകേഷ് എം.എൽ.എ,  ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റ‍ർ ചെയ്യാനാണ് അന്വേൽണ സംഘത്തിന്റെ തീരുമാനം. 

മുകേഷ് കൊല്ലത്തില്ല; തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ, പ്രതിഷേധവുമായി പ്രതിപക്ഷം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'