
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല. 2025-ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് ചിഹ്നം അപ്രത്യക്ഷമായത്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു.
ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവിലാണ് കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ചിഹ്നം അനുവദിക്കുന്നതില്‍ വ്യക്തത വരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടിയത് വലിയ വാർത്തയായിരുന്നു. കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഐഎൻഎല്ലിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ നൂർബിന റഷീദിനെതിരെ വിജയിച്ച അഹമ്മദ് ദേവർകോവിൽ 12,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. തുടർന്ന് രണ്ടാം പിണറായി മന്ത്രിസഭയിൽ അദ്ദേഹം തുറമുഖ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam