
കൊച്ചി: ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും, അത് സമുദായപരമായ നിയന്ത്രണങ്ങളിലൂടെ നിർബന്ധിതമാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. മത സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശം ഭരണഘടനാപരമായ വ്യക്തിഗത അവകാശങ്ങളിൽ ഇടപെടുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എസ് ഈശ്വരന്റെതാണ് വിധി. കോട്ടയം അഡീഷണൽ സബ് കോടതിയുടെ വിധിയും അതിനെ ശരി വെച്ച അഡീഷണൽ ജില്ലാ കോടതിയുടെ ഉത്തരവും ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആർച്ച് ബിഷപ്പും ഉൾപ്പെടെ നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി.
ക്നാനായ സമുദായത്തിനകത്ത് തന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ നിർബന്ധിത ആചാരമാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതിനാൽ, ഈ ആചാരം പാലിക്കാത്തതിന് സഭാംഗത്തെ പുറത്താക്കുന്നത് നിയമപരമായി സാധുവല്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്നുള്ള ബൈബിൾ വചനവും കോടതി വിധിയിൽ ഉദ്ധരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam