കോടതിയിൽ പറഞ്ഞ വാക്ക് സർക്കാർ തെറ്റിച്ചു? ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി

Published : Sep 20, 2025, 10:09 AM IST
Global Ayyappa Conclave

Synopsis

ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ചെലവിൽ പരസ്യം നൽകി. സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കരുതെന്ന കോടതിയുടെ കർശന നിർദേശം മറികടന്നാണിത്. അതിനിടെ ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല തന്ത്രി തിരിതെളിച്ചു

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ പരസ്യം നൽകിയത്. ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്. ദേവസ്വം ജീവനക്കാർക്ക് സംഗമത്തിൽ പങ്കെടുക്കാൻ മലബാർ ദേവസ്വം ക്ഷേത്രം ഫണ്ട് നൽകിയത് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമം പമ്പയിൽ നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ അടക്കം ചർച്ച ചെയ്യുന്ന മൂന്ന് സെഷനുകളാണ് സംഗമത്തിൽ ഉള്ളത്. 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം