ആഗോള അയ്യപ്പ സംഗമം; 'ഇരട്ടത്താപ്പ്, ലക്ഷ്യം മറ്റൊന്ന്', പ്രതികരണവുമായി മല കയറിയ ബിന്ദു അമ്മിണി

Published : Aug 29, 2025, 08:31 AM IST
Bindhu Ammini

Synopsis

ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതികരണവുമായി ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി

ദില്ലി: ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതികരണവുമായി ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി. അയ്യപ്പ സംഗമം സർക്കാരിന്‍റെ ഇരട്ടത്താപ്പാണെന്നും ലക്ഷ്യം മറ്റൊന്നാണെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്. സർക്കാർ ശബരിമല കയറിയ സ്ത്രീകളെ ചേർത്ത് നിർത്തിയില്ലെന്നും 'എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ ദാക്ഷായണി വേലായുധൻ അവാർഡ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാൻശ്രമിച്ചെങ്കിലും അനുവാദം നൽകിയില്ല' എന്നും ബിന്ദു അമ്മിണി എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

അയപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് ബിന്ദു സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് അവഗണിച്ചെന്നാണ് ബിന്ദു പറയുന്നത്. ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. സംഗമത്തില്‍ 3000 പ്രതിനിധികൾ പങ്കെടുക്കും എന്നാണ് വിവരം.

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി