കോഴിക്കോട് ജവഹർനഗർ കോളനിയിൽ യുവാവിനെ കാർ സഹിതം തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത്, അന്വേഷണം ആരംഭിച്ച് നടക്കാവ് പൊലീസ്

Published : Aug 29, 2025, 08:30 AM IST
kozhikode kidnap

Synopsis

ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.

കോഴിക്കോട്: കോഴിക്കോട് കാർ ഡ്രൈവറെയും കാറും തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് സംഭവം. ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.

കാറിൽ വന്ന ആളെ മറ്റൊരു ഇന്നോവ കാറിൽ വന്ന നാലംഗ സംഘം കാർ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തി. കാർ നമ്പർ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ; `കെസിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി, അദ്ദേഹത്തെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം'
വിഡി സതീശന് ആശംസയറിച്ച് ഷാഫി പറമ്പിൽ; രൂക്ഷമായ ഭാഷയിൽ വിമർശനവുമായി യുഡിഎഫ് പ്രവർത്തകർ