
കോട്ടയം: ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ ക്രമക്കേട് വിവാദത്തിൽ നിലപാട് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസ്വം മുൻകൂറായി നൽകിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നൽകിയിട്ടുണ്ടെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാം.രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടമെന്നും വിഎൻ വാസവൻ പറഞ്ഞു.
ശബരിമലയിലെ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അതിന്‍റെ അന്വേഷണം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ ബോധ്യമാകും. ചില ഗൂഢാലോചനകൾ നടന്നിട്ടുണ്ട്, ആഗോള അയ്യപ്പസ് സംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നതെന്നും വിഎൻ വാസവൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തിരുത്തണമെന്നും വിഎൻ വാസവൻ ആവശ്യപ്പെട്ടു. തിരുവഞ്ചൂർ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉയർത്തുകയാണ്. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെ്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേദനിപ്പിച്ച ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വേട്ടയാടൽ നടത്തിയ തിരുവഞ്ചൂർ തന്നെ ഇത് പറയുന്നത് ഭൂഷണം അല്ല. യഥാർഥ്യങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെയുള്ള പ്രസ്താവനകൾ ശരി ആണോ?. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഫ്ലെക്സ് വെച്ച സംഭവത്തിൽ എൽഡിഎഫിനോ സിപിഎമ്മിനോ പങ്കില്ലെന്നും വിഎൻ വാസവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam