
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്നു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്. മോഷ്ടാക്കളും സഹായികളും ഉൾപ്പെടെ അഞ്ച് പേരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പതിനൊന്നിനാണ് തലസ്ഥാന നഗരത്തിൽ ആസൂത്രിത കവർച്ച. അപാർട്മെന്‍റിന്‍റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന അറുപത്തിനാലുകാരിയെ ആക്രമിച്ചാണ് ആഭരണങ്ങൾ കവർന്നത്. മൂന്ന് പവന്റെ മാലയും ആറ് വളകളുമാണ് മോഷണം പോയത്.
മോഷ്ടാക്കൾ എത്തിയത് കോർപ്പറേഷൻ ജീവനക്കാരെന്ന പേരിലാണ്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. പകൽ സമയങ്ങളിൽ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ശരത്, രാജൻ, ഷീബ, റീന, ഷിബു എന്നിവരാണ് കസ്റ്റഡിയിലുളളത്. ഇവരെ ചോദ്യം ചെയ്യുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam