ആഗോള അയ്യപ്പ സംഗമത്തിന് ഒരുക്കം പൂര്‍ണം, മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി, ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സര്‍ക്കാര്‍ മാത്രം

Published : Sep 19, 2025, 09:34 PM IST
Global Ayyappa Summit

Synopsis

 ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി. തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്.

പമ്പ: ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെയാണ് ആഗോള അയ്യപ്പ സംഗമം നടക്കുക. ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടോടെ പമ്പയിലെത്തി. ഇന്ന് രാത്രി പമ്പയിലായിരിക്കും മുഖ്യമന്ത്രി തങ്ങുക. തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല അയ്യപ്പന്‍റെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയതിന്‍റെ പാപം തീർക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം വലിയ സമരത്തിലേക്ക് നീങ്ങുകയാണെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗമം സംഘടിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പമ്പയിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് അയ്യപ്പ സം​ഗമം നടക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സം​ഗമം നടക്കുക. പ്രതിപക്ഷം സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിർദ്ദേശം സ്വീകരികുന്നതിനുള്ള വലിയ സംഗമം. അതായിരുന്നു സർക്കാർ പ്രഖ്യാപനം. വിവിധ സംസ്ഥാന ങ്ങളുടെ മുഖ്യമന്ത്രി മാരെ എത്തിക്കും എന്നും അറിയിച്ചു. ദില്ലി ലെഫ്റ്റനണ്ട് ഗവർണർ അടക്കയുള്ളവരെ ക്ഷണിച്ചു. എന്നാൽ, തമിഴ്നാട് മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാ​ഗരാജൻ എന്നിവർ മാത്രമാണ് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസം​ഗമത്തിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല. പന്തളം കൊട്ടാരം പരിപാടി യിൽ നിന്ന് വിട്ടു നിൽകും. എന്നാൽ എൻഎസ്എസ് പ്രതിനിധി പങ്കെടുക്കുന്നത് സർക്കാരിന് ആശ്വാസമാണ്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം