ആഗോള അയ്യപ്പ സംഗമം നാളെ, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Sep 19, 2025, 05:27 AM IST
global ayyappa sangam venue

Synopsis

ആഗോള അയ്യപ്പ സംഗമം നാളെ നടക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാനം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആണ് പ്രധാന ചർച്ച. 

അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിനെന്ന് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിനുള്ളതാണ്. തെരഞ്ഞെടുപ് അടുത്തതിനാൽ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം നടത്തുന്നത്. സംഗമത്തിന് മുമ്പ് കൊണ്ടു പോയ സ്വർണം തിരികെ കൊണ്ടുവരണം. നാലു കിലോ സ്വർണം എവിടെയെന്ന് പറയണം. എൻ എസ് എസിനും എസ് എൻ ഡിപിക്കും പങ്കെടുക്കാൻ സ്വാത്രന്ത്ര്യമുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരായ കേസ് പിൻവലിച്ചില്ല. സംഗമം ഉത്ഘാടനം ചെയ്യുമ്പോൾ ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.

PREV
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ