
കൊച്ചി: സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം. രാജനൈതികതയല്ല എല്ലാത്തിന്റെയും ഉരകല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സുരേഷ് ഗോപിയുടെ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റം വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി പി എസ് ശ്രീധരൻ പിള്ള രംഗത്തെത്തിയത്.
അതേസമയം, സുരേഷ് ഗോപിയുടെ മാപ്പപേക്ഷയിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക രംഗത്തെത്തി. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകർക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam