'പിണറായി നിസ്വാര്‍ത്ഥന്‍, പാര്‍ട്ടിക്കായി എന്തും ചെയ്യും'; ബ്രണ്ണന്‍ കോളജ് കാലം ഓര്‍ത്ത് ഗോകുലം ഗോപാലന്‍

Published : Oct 01, 2019, 06:19 PM IST
'പിണറായി നിസ്വാര്‍ത്ഥന്‍, പാര്‍ട്ടിക്കായി എന്തും ചെയ്യും'; ബ്രണ്ണന്‍ കോളജ് കാലം ഓര്‍ത്ത് ഗോകുലം ഗോപാലന്‍

Synopsis

പിണറായി വിജയന്‍ അന്ന് തന്നെ നല്ല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഒരു നേതാവാകുമെന്ന് അന്നേ മനസില്‍ തോന്നിയിരുന്നു. പിണറായി വിജയനോട് താന്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ആത്മീയമായിട്ട് തന്‍റെ ആചാര്യന്‍ ചെങ്കോട്ടുകോണം സ്വാമിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ അത് നിങ്ങളാണെന്ന്...

തിരുവനന്തപുരം: തലശേരി ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയന്‍റെ ജൂനിയറായി പഠിച്ച കാലം ഓര്‍ത്തെടുത്ത് പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്‍. ഇപ്പോള്‍ കുറച്ച് മൂകതയുണ്ടെങ്കിലും പണ്ട് പിണറായി വിജയന്‍ എല്ലാവരോടും വളരെ ഫ്രണ്ട്‍ലി ആയിരുന്നുവെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ അന്ന് തന്നെ നല്ല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഒരു നേതാവാകുമെന്ന് അന്നേ മനസില്‍ തോന്നിയിരുന്നു. പിണറായി വിജയനോട് താന്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ആത്മീയമായിട്ട് തന്‍റെ ആചാര്യന്‍ ചെങ്കോട്ടുകോണം സ്വാമിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ അത് നിങ്ങളാണെന്ന്....

വളരെ നിസ്വാര്‍ത്ഥനാണ് പിണറായി വിജയന്‍. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യും. വ്യക്തിപരമായിട്ട് ഒന്നും ആഗ്രഹിക്കുന്നയാളല്ല. പണ്ടേ അത് അങ്ങനെ ആയിരുന്നു. ഇന്നും പാര്‍ട്ടി മാത്രമേ അദ്ദേഹത്തിനുള്ളുവെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്