
മലപ്പുറം: കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസുകളില്‍ യാത്രക്കിടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന് പരാതി. പരാതികളെ തുടര്‍ന്ന് രണ്ട് ബസുകള്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷ നില്‍ എത്തിച്ച് പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് വിവരങ്ങള്‍ ശേഖരിച്ച ശേഷം ബസുകള്‍ സര്‍വീസ് തുടര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസിലായിരുന്നു ആദ്യം മോഷണം നടന്നത്. മൊറയൂര്‍ സ്വദേശിനിയായ യാത്രക്കാരിയുടെ മാലയാണ് നഷ്ടപ്പെട്ടതത്. ഫറോക്ക് ഭാഗത്തെത്തിയപ്പോള്‍ യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തിച്ചു.
മുഴുവന്‍ യാത്രക്കാരേയും പരി ശോധിച്ചെങ്കിലും ആഭരണം കണ്ടെത്താനായില്ല. പാലക്കാട് നിന്ന് കോഴിക്കോ ട്ടേക്ക് പോകുകയായിരുന്ന പ്രിയദര്‍ശിനി ബസിലാണ് രണ്ടാമത്തെ സംഭവം. മുസ്ലിയാരങ്ങാടി സ്വദേശിയായ യാത്രക്കാരിയുടെ ആഭരണം വള്ളുവമ്പ്രത്ത് എത്തിയപ്പോള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഈ വാഹനവും കൊണ്ടോട്ടി സ്റ്റേഷന്‍ പരിസരത്തെത്തിച്ച് പരിശോധന നടത്തി. മുഴുവന്‍ യാത്രക്കാരേയും പരിശോധനക്ക് വിധേയമാക്കിയെങ്കിലും ആഭരണം കണ്ടെത്താന്‍ ക ഴിഞ്ഞില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam