ശബരിമല ശ്രീകോവിലിൽ പൂജിച്ച  സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Published : Apr 10, 2025, 07:38 PM ISTUpdated : Apr 10, 2025, 07:40 PM IST
ശബരിമല ശ്രീകോവിലിൽ പൂജിച്ച  സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Synopsis

രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ  ലഭ്യമാണ്.

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത  സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org എന്ന  വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ  ബുക്ക്  ചെയ്യാം. 

രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ  ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300 രൂപയും നാല് ഗ്രാം സ്വർണ  ലോക്കറ്റിന് 38,600 രൂപയും, എട്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റിന് 77,200 രൂപയുമാണ് നിരക്ക്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന്  ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

Read More:പ്രണയം വിവാഹത്തിലെത്തിയില്ല, മാവിന്‍ തോപ്പില്‍ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം