'വിജയ് മല്യ നല്‍കിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ട്?, സർക്കാരും ദേവസ്വവും മറുപടി പറയണം'; വിഡി സതീശന്‍

Published : Oct 04, 2025, 11:19 AM IST
VD Satheesan over Gold plate controversy

Synopsis

വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി ഉണ്ടെന്നു സർക്കാരും ദേവസ്വവും മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

തിരുവനന്തപുരം: വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്‍റെ കയ്യില്‍ അതിന്‍റെ രേഖയുണ്ട്. എന്നാല്‍ പുറത്തുപറയാതെ മൂടിവെക്കുകയാണ് ചെയ്തത്. മൂടിവെച്ചതിന്‍റെ അര്‍ത്ഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വെച്ചിരിക്കുന്നത് എന്നും വിഡി സതീശന്‍ ആരോപിച്ചു.

ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കൂടാതെ ദേവസ്വം മന്ത്രിയും ബോർഡ്‌ പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയം സിബിഐ അന്വേഷിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോപത്തിലേക്ക് പോകും എന്നും വിഡി സതീശന്‍ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി