സ്വർണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ല; തൻ്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ശ്രമം നടക്കുന്നതായി പി എസ് പ്രശാന്ത്

Published : Jan 16, 2026, 03:23 PM IST
p s prasanth

Synopsis

ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ നടക്കുന്നതായി പി എസ് പ്രശാന്ത്. സ്വർണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വമായി നീക്കം നടത്തുന്നതായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം ബോർഡിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. സ്വർണപ്പാളികളുടെ ഭാരം പണിക്ക് ശേഷം കൂടുകയാണ് ചെയ്തത്. മാത്രമല്ല സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ല. ഉദ്യോ​ഗസ്ഥരുടെ അകമ്പടിയോടെയാണ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ, സ്പെഷ്യൽ കമ്മീഷണറെ മുൻകൂട്ടി അറിയിക്കുന്നതിൽ പിഴവുണ്ടായിരുന്നു. അതിന് ഹൈക്കോടതിയിൽ മാപ്പു പറയുകയും ചെയ്തു. അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. അതിന്റെ വൈരാഗ്യത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് പോറ്റിക്ക് കുരുക്കായതെന്നും പ്രശാന്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് മുക്കത്ത്
സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന കാറുമായി നിരത്തിലിറങ്ങി മലയാളി വിദ്യാർത്ഥി, പണി കിട്ടി, പിഴ 1,11,500 രൂപ