
ബെംഗളൂരു: രൂപമാറ്റം വരുത്തി, സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന രീതിയിലാക്കിയ കാറുമായി നിരത്തിലിറങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ഒരു ലക്ഷം രൂപയിലധികം പിഴ ചുമത്തി. കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്കാണ് ബെംഗളൂരു യെലഹങ്ക ആർടിഒ 1,11,500 രൂപ പിഴ ചുമത്തിയത്. പുതുവത്സര ആഘോഷങ്ങൾക്കായി ബെംഗളൂരുവിലെത്തിയതായിരുന്നു വിദ്യാര്‍ഥി. തന്റെ 2002 മോഡൽ ഹോണ്ട സിറ്റി കാറിലാണ് ഇയാള്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയത്. സൈലന്‍സറില്‍ നിന്ന് തീയും വലിയ ശബ്ദവും പുറത്തുവരുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു.
തുപ്പുന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ജനുവരി 2-ന് ഹെന്നൂർ ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ആർടിഒയ്ക്ക് കൈമാറി പിഴയടപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam