നെടുമ്പാശ്ശേരിയിൽ പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി പിടിയിൽ

Published : Oct 30, 2022, 04:30 PM IST
നെടുമ്പാശ്ശേരിയിൽ പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി പിടിയിൽ

Synopsis

ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം.  പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കേട്ടുകേൾവിയില്ലാത്ത വഴി പരീക്ഷിച്ച് പാലക്കാട് സ്വദേശി. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം.  പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്. 
 

PREV
Read more Articles on
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും