തൃശൂരില്‍ നിന്ന് മുംബെെയിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി; രണ്ട് കോടി രൂപ പിഴ

By Web TeamFirst Published Aug 27, 2020, 8:36 PM IST
Highlights

സ്വര്‍ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാക്കാൻ സാധിക്കാത്തതിനാൽ രണ്ട് കോടിയോളം രൂപ പിഴ ഈടാക്കി. അടുത്ത കാലത്ത് ജി എസ് ടി വകുപ്പ് ഈടാക്കുന്ന ഏറ്റവും വലിയ പിഴത്തുക ആണിത്. 

തൃശൂർ: തൃശൂരിലെ പള്ളിക്കുളത്ത് നിന്ന് സുരക്ഷാ ക്യാബിൻ വാഹനത്തിൽ മുംബൈയിലേക്ക് കടത്തുകയായിരുന്ന 3.8 കിലോഗ്രാം സ്വർണം പിടികൂടി. സംസ്ഥാന ജി എസ് ടി  രഹസ്യാന്വേഷണ വിഭാഗം ആണ് സ്വർണം പിടികൂടിയത്.

സ്വര്‍ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജറാക്കാൻ സാധിക്കാത്തതിനാൽ രണ്ട് കോടിയോളം രൂപ പിഴ ഈടാക്കി. അടുത്ത കാലത്ത് ജി എസ് ടി വകുപ്പ് ഈടാക്കുന്ന ഏറ്റവും വലിയ പിഴത്തുക ആണിത്. ജി എസ് ടി വകുപ്പിന്റെ രഹസ്യാന്വേഷണവിഭാഗം ഷാഡോ അംഗങ്ങളായാണ് തിരച്ചിൽ നടത്തിയത്.

click me!