തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി

Published : Aug 19, 2020, 01:22 PM IST
തിരുവനന്തപുരം വിമാനത്താവളത്തില്‍  യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി

Synopsis

 ദുബായിയില്‍ നിന്നും വന്ന കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന്  സ്വര്‍ണ്ണം പിടികൂടി. 600 ഗ്രാം സ്വർണ പിടികൂടിയത്. ദുബായിയില്‍ നിന്നും വന്ന കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അതേസമയം വയനാട് ബത്തേരിയില്‍ രണ്ടുപേരില്‍ നിന്നായി ഒരുകോടിയോളം രൂപ പിടികൂടി. കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക്  മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 92, 50,000 രൂപയാണ് പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും  സുൽത്താൻ ബത്തേരി പൊലീസും  സംയുക്തമായി ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്.  പണം കൊണ്ടുവന്ന കോഴിക്കോട് കുറ്റ‍്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ (47)എന്നിവരെ കസ്റ്റഡിയിലെടുത്തു .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുവള്ളിയിൽ വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം
ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാർ പ്രിയ എന്നാണ് വിളിക്കുന്നത്, 'തീയിൽ കുരുത്തവൾ‍', ആരോപണങ്ങളിൽ പിന്തുണയുമായി കുക്കു ദേവകി