സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് മരണം അഞ്ചായി

By Web TeamFirst Published Aug 19, 2020, 11:42 AM IST
Highlights

പക്ഷാഘാത ബാധിതനായിരുന്ന രാമകൃഷ്ണ പിള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്തനംതിട്ട: സംസ്ഥാനത്ത് ഒരാള്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രാമകൃഷണ പിള്ള (73) ആണ് മരിച്ചത്. പക്ഷാഘാത ബാധിതനായിരുന്ന രാമകൃഷ്ണ പിള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 

മുഹമ്മദ് ഇഖ്‍ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവരാണ് രോഗബാധിതരായി മരിച്ചത്. മുഹമ്മദ് ഇഖ്‍ബാലും എന്തീന്‍കുട്ടിയും അഹമ്മദ് ഹംസയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. ഇന്ന് മരിച്ച നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു. 

ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാൽ വാർഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ  പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്‍റെ  സ്രവം  പരിശോധനയ്ക്കായി എടുത്തിരുന്നു. ക്ലീറ്റസിന്‍റെ  പരിശോധനാഫലം പോസിറ്റീവായി.  

click me!