ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം, നെടുമ്പാശേരിയിൽ രണ്ട് പേര്‍ പിടിയില്‍

Published : Aug 26, 2022, 09:44 PM ISTUpdated : Aug 26, 2022, 11:14 PM IST
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താന്‍  ശ്രമം, നെടുമ്പാശേരിയിൽ രണ്ട് പേര്‍ പിടിയില്‍

Synopsis

തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.

തിരുവനന്തപുരം: നെടുമ്പാശേരിയിൽ രണ്ട് യാത്രക്കാരില്‍ നിന്ന് സ്വർണം പിടികൂടി.  ഒരു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.

പ്രതികളെ കാണാനെത്തിയവർ ഇടിവള വച്ച് മൂക്കിനിടിച്ചു, എഎസ്ഐ ചികിത്സയില്‍, പ്രതികള്‍ റിമാന്‍റില്‍

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ടാണ് എം ഡി എം എ കേസ് പ്രതികളെ കാണാനെത്തിയ വിഷ്ണുവും വിഗ്നേഷും പൊലീസിനെ ആക്രമിച്ചത്. പ്രതികളെ കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇത് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ്  എ എസ് ഐ പ്രകാശ് ചന്ദ്രന്‍റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ എ എസ് ഐ  കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.  ദമ്പതികള്‍ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് ഇന്നലെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്. 

പാൽകുളങ്ങര സ്വദേശി അഖിൽ, പുന്തലത്താഴം സ്വദേശി  അഭിനാഷ്, പേരൂർ സ്വദേശി അജു, ഭാര്യ ബിൻഷ എന്നിവരെയാണ് കരിക്കോട് ഷാപ്പുമുക്കിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികൾക്ക് ലഹരി മരുന്നുകൾ വിൽക്കാനാണ് ഇവർ കരിക്കോട് മുറിയെടുത്തത്. ഗൂഗിൾ പേ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് പ്രതികൾ നടത്തിയത്. പൊലീസുകാരനെ അക്രമിച്ചവർ എം ഡി എം എ കേസ് പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K